കണ്ണൂർ ജില്ലാ ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി രാമന്തളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ രാമന്തളി സെന്ററിൽ 250 മീറ്റർ ചുറ്റളവിൽ 4 ഭാഗത്തുമായി മെഗാ ശുചീകരണ പ്രവർത്തനം
September 30, 2026
27-09-2026
രാമന്തളി : കണ്ണൂർ ജില്ലാ ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി രാമന്തളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ രാമന്തളി സെന്ററിൽ 250 മീറ്റർ ചുറ്റളവിൽ 4 ഭാഗത്തുമായി മെഗാ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.
ശുചീകരണ യജ്ഞത്തിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കാളികളായി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പോൾ.എം.കുഞ്ഞ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഒ.കെ ശശി മെഗാ ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ , ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, ഹരിതകർമ്മസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ , റോട്ടറി, ലയൺസ്, വ്യാപാരി സംഘടനകൾ , okksghss Nss unit 30, യുവജന സംഘടനകൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ ,ഓട്ടോ തൊഴിലാളി യൂണിയനുകൾ , നാട്ടുകാർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ ശുചീകരണ പ്രവർത്തനത്തിൽ അണിനിരന്നു. രാമന്തളി ടൗണിനെ ശുചിത്വവും സൗന്ദര്യവും പരിസ്ഥിതി സൗഹൃദവുമായ മാതൃകാ ടൗണാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ബീക്കൺ ടൗൺ പദ്ധതി നടപ്പാക്കുന്നത്. ടൗണിലെ പൊതുസ്ഥലങ്ങളും റോഡരികുകളും ശുചീകരിക്കുന്നതിനൊപ്പം മാലിന്യരഹിതമായ പൊതുഇടങ്ങൾ നിലനിർത്തുന്നതിൽ വ്യാപാരികളുടെയും തൊഴിലാളികളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മെഗാ ശുചീകരണ പ്രവർത്തനത്തോടെ രാമന്തളി ടൗണിന്റെ ശുചിത്വ–സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്ക് ജനകീയ തുടക്കമായി. ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പ്രവീൺ.കെ നന്ദി പറഞ്ഞു.